Thursday 3 April 2014

മോഡി വന്നാല്‍ സര്‍വ്വനാശം: എ.കെ.ആന്‍റണി

മതമൈത്രിക്കു പേര് കേട്ട ഇന്ത്യയില്‍ നരേന്ദ്ര മോഡി വന്നാല്‍ സര്‍വ്വനാശമായിരിക്കും ഫലമെന്ന് രാജ്യരക്ഷാ മന്ത്രി എ.കെ. ആന്‍റണി. കേന്ദ്രത്തില്‍ ഫാസിസ്റ്റ് ഭരണം ഉണ്ടാകാതിരിക്കണമെങ്കില്‍ സി.പി.എമ്മിന് കോണ്‍ഗ്രസിനെ പിന്തുണക്കേണ്ടി വരും. വ്യക്തിപരമായി താന്‍ ആര്‍ക്കും എതിരല്ല. നരേന്ദ്ര മോഡിയുടെ രാഷ്ട്രീയ നയത്തോടാണ് താന്‍ എതിരെന്നും ആന്‍റണി വ്യക്തമാക്കി. എല്ലാ തെരഞ്ഞെടുപ്പുകളും പ്രധാനപ്പെട്ടവയാണ് എന്നാല്‍ ഈ തെരഞ്ഞെടുപ്പ് രക്തരഹിതമായ കുരുക്ഷേത്ര യുദ്ധമാണ്. യു.പി.എ. സര്‍ക്കാര്‍ വീണ്ടും വരേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്‌.

കാറ്റ് യുഡിഎഫിന് അനുകൂലം: രമേശ്‌ ചെന്നിത്തല

കേരളത്തില്‍ ചെലവാകാത്ത കാലണത്തുട്ടാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്‍ എന്ന് ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല.
തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ യു.ഡി.എഫിന് അനുകൂലമായ കാറ്റാണ് വീശുന്നത്. യു.പി.എ. അധ്യക്ഷ സോണിയഗാന്ധിയും രാഹുല്‍ഗാന്ധിയും എത്തുന്നതോടെ അത് കൊടുങ്കാറ്റായി മാറും.

തീരദേശ വിഷയത്തില്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ അനാസ്ഥ കാട്ടി : മുഖ്യമന്ത്രി

കസ്തൂരി രംഗന്‍ പ്രശ്‌നത്തില്‍ മലയോര കര്‍ഷകര്‍ക്കുണ്ടായ ആശങ്കകള്‍ ദുരീകരിച്ചത് പോലെ കോസ്റ്റല്‍ റഗുലേറ്ററി സോണ്‍ വിജ്ഞാപനത്തിന്മേല്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള എല്ലാ ആശങ്കകളും മാറ്റുമെന്ന് മുഖ്യമന്ത്രി തീരദേശവാസികള്‍ക്ക് ഉറപ്പ് നല്‍കി.
യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വാടി കടപ്പുറത്ത് സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
സി.ആര്‍.ഇസഡ് വിജ്ഞാനപത്തെക്കുറിച്ച് സംസ്ഥാന ഗവണ്‍മെന്റിന്റെ അഭിപ്രായം ചോദിച്ച് കേന്ദ്രം കത്തെഴുതിയത് 2010 ലാണ്. മൂന്നുപ്രാവശ്യം കത്തെഴുതി. അന്നത്തെ ഗവണ്‍മെന്റ് ഒരു മറുപടിയും നല്‍കിയില്ല. ഒരു എതിര്‍പ്പും പ്രകടിപ്പിച്ചില്ല. കേരളത്തിന്റെ അഭിപ്രായം ഇല്ലാതെ ഏകപക്ഷീയമായാണ് വിജ്ഞാപനം ഇറങ്ങിയത്.
സിആര്‍ഇസഡ് റൂള്‍ പ്രായോഗിക തലത്തില്‍ തീരവാസികള്‍ക്ക് ഒട്ടേറെ ബുദ്ധിമുട്ടികള്‍ ഉണ്ടാകുന്നുണ്ട്. അടിയന്തിരമായി ഇക്കാര്യത്തില്‍ മാറ്റം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ഇളവുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അത് അംഗീകരിപ്പിക്കും.
മത്സ്യമേഖലക്ക് കേന്ദ്രത്തില്‍ പ്രത്യേക വകുപ്പ് ഉണ്ടായിരുന്നില്ല. കൃഷി വകുപ്പിന്റെ ഭാഗമായാണ് അത് പ്രവര്‍ത്തിച്ചിരുന്നത്. കോണ്‍ഗ്രസ് മാനിഫെസ്റ്റോയില്‍ പ്രത്യേക വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രാണവായു പോലെയാണ് ഇന്ത്യക്ക് മതേതരത്വം. ബിജെപി അധികാരത്തില്‍ വന്നാല്‍ അത് തകരും. ഇന്ത്യന്‍ സംസ്‌കാരത്തിനും പാരമ്പര്യത്തിനും നിരക്കുന്നതല്ല ബിജെപിയുടെ നീക്കങ്ങളെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
കൊല്ലത്ത് പ്രേമചന്ദ്രന്റെ വിജയം ആര്‍എസ്പി സ്വീകരിച്ച രാഷ്ട്രീയ നിലപാടിന് ലഭിക്കുന്ന അംഗീകാരമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോടിയേരി എന്തൊക്കെയോ ഒളിക്കുന്നുവെന്ന് തിരുവഞ്ചൂര്‍

കോടിയേരി ബാലകൃഷ്ണനും കേരള ഹൈക്കോടതി ജഡ്ജി ഹാറൂണ്‍ അല്‍ റഷീദും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലെ വൈരുദ്ധ്യങ്ങള്‍ വ്യക്തമാക്കാന്‍ കോടിയേരി തയാറാകണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിനെ ഡല്‍ഹിയില്‍ കേരളാ ഹൗസിലെത്തി സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്‍ കണ്ടത് സംശയാസ്പദമാണ.് കോട്ടയം പ്രസ്‌ക്ലബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. സാധാരണ ഗതിയില്‍ പ്രശ്‌നമില്ലാതെ പോകേണ്ട കാര്യമാണിതെന്നും പ്രശ്‌നമാക്കിയത് കോടിയേരിതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളില്‍ നിന്നും എന്തോ മറച്ചുവയ്ക്കുകയാണ് കോടിയേരി.
എന്തിന് ജഡ്ജിയെ മുള്‍മുനയിലാക്കി. വിശദീകരണം നല്കുവാന്‍ കോടിയേരി ബാലകൃഷ്ണന് ബാധ്യതയുണ്ട്. തിരുവഞ്ചൂര് പറഞ്ഞു. ഇവര്‍ തമ്മില്‍ കാണാനുള്ള പല സാഹചര്യങ്ങളും കേരളത്തിലുണ്ട്. പിന്നെ എന്തിനാണ് ഡല്‍ഹിയില്‍ പോയി കണ്ടത്. ഫെബ്രുവരി 28നാണ് കോടിയേരി ജസ്റ്റീസ് ഹാറൂണിനെ കണ്ടത്. മെയ് 25നാണ് ഹാറൂണിന്റെ മകളുടെ വിവാഹം. അതിന് ക്ഷണക്കത്തു വാങ്ങാനാണ് താന്‍ ജസ്റ്റീസിന്റെ മുറിയില്‍ എത്തിയതെന്നാണ് കോടിയേരിയുടെ വിശദീകരണം.
എന്നാല്‍ മാധ്യമങ്ങളില്‍ ഇരുവരും കൂടിയുളള ചിത്രങ്ങളില്‍ ഇരുവരുടേയും കൈകളില്‍ കല്യാണക്കുറി കാണാനില്ല. 85 ദിവസം കഴിഞ്ഞുനടക്കുന്ന കല്ല്യാണത്തിന് ഇത്ര നേരത്തെ ക്ഷണിച്ചോ? അതും ഡല്‍ഹിയില്‍ വച്ച്? കാഞ്ഞിരപ്പള്ളിയിലും തലശേരിയിലുമുള്ള ഇരുവര്‍ക്കും ഇവിടെവച്ച് കല്യാണം ക്ഷണിക്കാമായിരുന്നിട്ടും എന്തിന് കേരളാ ഹൗസിലെത്തി വിവാഹം ക്ഷണിച്ചു. അന്‍പത് കിലോമീറ്റര്‍ സഞ്ചരിച്ചാലും ഇരുവര്‍ക്കും കാണാവുന്നതേയുള്ളു. ജനങ്ങളിലുണ്ടായിട്ടുള്ള സംശയങ്ങള്‍ ദുരീകരിക്കേണ്ടത് കോടിയേറിതന്നെയാണെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കി.
അന്ന് കേരളാ ഹൗസിലുണ്ടായിരുന്ന പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനേയും പിണറായി വിജയനേയും അദ്ദേഹം വിവാഹത്തിന് ക്ഷണിച്ചില്ലല്ലോയെന്നും തിരുവഞ്ചൂര്‍ കൂട്ടിചേര്‍ത്തു. ടി.പി.വധക്കേസില്‍ പ്രാഥമിക അന്വേഷണംപോലും നടത്താതെ കേസ് ഏറ്റെടുക്കില്ലെന്നു പറയുവാന്‍ സി.ബി.ഐ.ക്ക് കഴിയില്ലെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഇത് കുറ്റക്കാരെ സഹായിക്കുവാനേ കഴിയു. കേരളാ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ടി.പി.വധക്കേസ് അന്വേഷിക്കുവാന്‍ സി.ബി.ഐ.യോട് ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞാല്‍ കേസ് സി.ബി.ഐ. ഏറ്റെടുത്തേ പറ്റു. അന്വേഷിക്കുവാന്‍ പറ്റില്ലെന്നു പറയുവാന്‍ അവര്‍ക്ക് സാധിക്കുകയില്ല. ടി.പി.വധക്കേസില്‍ 136 പ്രതികളെ അറസ്റ്റ്‌ചെയ്തു. ഏഴു പേര്‍ കുറ്റം ചെയ്തവര്‍. ഗൂഢാലോചന നടത്തിയവരും പ്രതികളെ രക്ഷിക്കുവാന്‍ ശ്രമിച്ചവരുമാണ് മറ്റുള്ളവര്‍. എല്ലാവര്‍ക്കും കുറ്റപത്രം നല്കി. മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്ത് റിമാന്‍ഡിലയച്ചിരുന്നു. യാതൊരു മുന്‍വിധികളുമില്ലാതെയാണ് കാര്യങ്ങള്‍ നീങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി

സി പി എമ്മിന്റെ അമിതാഹ്ലാദം ടി പി കൊലയില്‍ പങ്കുള്ളതിന് തെളിവ്: എ കെ ആന്റണി

ടി പി കേസില്‍ തത്ക്കാലം സി ബി ഐ അന്വേഷണമില്ലെന്ന് കേട്ടപ്പോള്‍ സി പി എമ്മിനുണ്ടായ അമിത ആഹ്ലാദ പ്രകടനം തന്നെ അവര്‍ക്ക് ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്നതിന് തെളിവാണെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി. കേസ് സി ബി ഐ ഏറ്റെടുക്കില്ലെന്നറിഞ്ഞപ്പോള്‍ വിഷുവിനും പള്ളിപ്പെരുന്നാളിനും പടക്കം പൊട്ടിച്ച് ആഹ്ലാദിക്കും പോലെയാണ് സി പി എം പ്രതികരിച്ചത്. ഈ സ്വാഭാവിക പ്രതികരണം പാര്‍ട്ടിയുടെ പങ്ക് വ്യക്തമാക്കുന്നു. ഇതു മാത്രം മതി പ്രതികളെ കണ്ടെത്താന്‍. ഇനി അരി ആഹാരം കഴിക്കുന്നവര്‍ തീരുമാനിക്കട്ടെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സി ബി ഐ അന്വേഷിച്ചാല്‍ കേസ് തെളിയിക്കപ്പെടും എന്നുള്ളതുകൊണ്ടാണ് ആദ്യം മുതല്‍ സി പി എം എതിര്‍ത്തത്. ഇതുവരെ അവര്‍ ഭയപ്പാടിന്റെ അന്തരീക്ഷത്തിലായിരുന്നു. ഇപ്പോള്‍ പൊട്ടിച്ചിരിക്കുകയാണ്. ടി പി കൊലപാതകം സി പി എം നേതൃത്വം അറിഞ്ഞു കൊണ്ടാണ് നടന്നത് എന്നതിന് ഇതില്‍ കൂടുതല്‍ എന്ത് സാഹചര്യ തെളിവാണ് വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. അമിതമായി ആഹ്ലാദിക്കാന്‍ വരട്ടെ, ഒന്നിനും അവസാന വാക്കായിട്ടില്ല. എത്ര മൂടിവച്ചാലും സത്യം പുറത്തു വരും. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് ആന്റണി വ്യക്തമാക്കി.
കേരളത്തില്‍ ഏറ്റവും മൂര്‍ച്ചയേറിയ പ്രതികരണ ശേഷി ഉണ്ടെന്ന് കരുതപ്പെടുന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ നിലപാട് ഇക്കാര്യത്തില്‍ അറിയാന്‍ ആഗ്രമുണ്ട്. കേസ് സി ബി ഐ അന്വേഷിക്കണമെന്ന സര്‍ക്കാര്‍ നിലപാടിന് കരുത്തു നില്‍കിയത് വി എസ് അയച്ച കത്താണ്. ആ പഴയ നിലപാടില്‍ വി എസ് ഉറച്ചു നില്‍ക്കുന്നുണ്ടോ എന്നറിയാന്‍ ആഗ്രമുണ്ട്. അന്വേഷണം ഏറ്റെടുക്കില്ലെന്ന് അറിഞ്ഞപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ സി ബി ഐക്കു വീണ്ടും കത്തയച്ചു. അതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനും കത്തെഴുതാന്‍ വി എസ് തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.

Tuesday 1 April 2014

യാഥാര്‍ത്ഥ മുഖം തെറ്റായ പ്രചരണത്തിലൂടെ ഒളിപ്പിക്കാനുള്ള ബി.ജെ.പി ശ്രമം രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിയും:സോണിയഗാന്ധി

പ്രധാനമന്ത്രി കസേരയ്ക്ക് വേണ്ടി തെറ്റായ വിവരങ്ങള്‍ നിരത്തി ബി.ജെ.പി രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി. കുലീനമായ ഹൃദയവും സമര്‍പ്പിത ജീവിത പാരമ്പര്യവുമുള്ള വ്യക്തിക്കു മാത്രമേ രാഷ്ട്രനിര്‍മ്മാണം നടത്താന്‍ കഴിയൂവെന്നും അവര്‍ പറഞ്ഞു. ഹരിയാനയിലെ മേവത്തില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സോണിയ.
രാജ്യത്തെയും ജനങ്ങളേയും തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് ബി.ജെ.പിക്കാര്‍. ഇത്തരത്തില്‍ വെറുപ്പിന്റെ പ്രത്യേയശാസ്ത്രം മനസ്സില്‍ പേറുന്നവര്‍ക്ക് ഒരിക്കലും രാഷ്ട്ര നിര്‍മ്മാണം നടത്താന്‍ സാധിക്കില്ല. പ്രധാനമന്ത്രി കസേര മാത്രമാണ് ബി.ജെ.പിക്ക് മുമ്പിലുള്ളത്. ഇതിനു വേണ്ടി തെറ്റായ വിവരങ്ങള്‍ നല്‍കി രാജ്യത്തെ ജനങ്ങളെ പറ്റിക്കാനാണ് അവരുടെ ശ്രമം.-സോണിയ ചൂണ്ടിക്കാട്ടി.
ചരിത്രവും കോണ്‍ഗ്രസ് ചെയ്ത പ്രവര്‍ത്തനങ്ങളും രാജ്യത്തെ ജനങ്ങള്‍ക്ക് മുമ്പിലുണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പും സ്വതന്ത്രാനന്തരവും കോണ്‍ഗ്രസ് ചെയ്ത പ്രവര്‍ത്തനങ്ങളെ ആര്‍ക്കും അവഗണിക്കാന്‍ കഴിയുന്നതല്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ വലിയ വാഗ്ദനങ്ങളും മുതലക്കണ്ണീരുമായി ബി.ജെ.പി രംഗത്തെത്തിയിരിക്കുകയാണ്. വലിയ പ്രചരണ ബലൂണുകള്‍ സൃഷ്ടിച്ച് വലിയ വായില്‍ സംസാരിക്കുകയുമാണ് അവര്‍. യഥാര്‍ത്ഥമുഖം തെറ്റായ പ്രചരണത്തിലൂടെ ഒളിപ്പിക്കാനുള്ള ഇത്തരം ശ്രമം ജനങ്ങള്‍ തിരിച്ചറിയും.
ജനങ്ങളെ ഒരുമിപ്പിക്കുന്ന തത്വശാസ്ത്രങ്ങള്‍ക്കും, ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ളതാണ് ഈ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പോരാട്ടം. രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങളും സമ്പന്നമായ പൈതൃകവും, ഐക്യവും, വൈവിധ്യങ്ങളും സംരക്ഷിച്ചു നിര്‍ത്തേണ്ടതുണ്ട്. ജനങ്ങളെ തമ്മില്‍ അടിപ്പിക്കുന്നതല്ല കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രം.
അതുകൊണ്ടുതന്നെ രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിക്കുന്ന ആശയത്തെ സംരക്ഷിക്കുന്നതിനു വേണ്ടി പാര്‍ട്ടി പോരാടും. മത,ജാതി, വര്‍ഗ്ഗ, വര്‍ണ്ണങ്ങള്‍ക്ക് അതീതമായി എല്ലാവരേയും ഒന്നായി കാണുന്ന ഇന്ത്യയാണ് ഏതൊരു ഭാരതീയനും ആഗ്രഹിക്കുന്നത്. രാജ്യത്തെ ഓരോ പൗരനും ഇന്ത്യാക്കാരനാണെന്ന തോന്നലുണ്ടാകുന്ന തരത്തില്‍ മതേതര ഇന്ത്യയാണ് കെട്ടിപ്പടുക്കേണ്ടത്. മറിച്ച് ചിലര്‍ക്ക് മാത്രമായുള്ള ഇന്ത്യയാകരുത്. എല്ലാവര്‍ക്കും തുല്യ അവകാശങ്ങളായിരിക്കണമെന്നും സോണിയ പറഞ്ഞു.

കോടിയേരി എന്തൊക്കെയോ ഒളിക്കുന്നുവെന്ന് തിരുവഞ്ചൂര്‍

കോടിയേരി ബാലകൃഷ്ണനും കേരള ഹൈക്കോടതി ജഡ്ജി ഹാറൂണ്‍ അല്‍ റഷീദും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലെ വൈരുദ്ധ്യങ്ങള്‍ വ്യക്തമാക്കാന്‍ കോടിയേരി തയാറാകണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിനെ ഡല്‍ഹിയില്‍ കേരളാ ഹൗസിലെത്തി സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്‍ കണ്ടത് സംശയാസ്പദമാണ.് കോട്ടയം പ്രസ്‌ക്ലബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. സാധാരണ ഗതിയില്‍ പ്രശ്‌നമില്ലാതെ പോകേണ്ട കാര്യമാണിതെന്നും പ്രശ്‌നമാക്കിയത് കോടിയേരിതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളില്‍ നിന്നും എന്തോ മറച്ചുവയ്ക്കുകയാണ് കോടിയേരി.
എന്തിന് ജഡ്ജിയെ മുള്‍മുനയിലാക്കി. വിശദീകരണം നല്കുവാന്‍ കോടിയേരി ബാലകൃഷ്ണന് ബാധ്യതയുണ്ട്. തിരുവഞ്ചൂര് പറഞ്ഞു. ഇവര്‍ തമ്മില്‍ കാണാനുള്ള പല സാഹചര്യങ്ങളും കേരളത്തിലുണ്ട്. പിന്നെ എന്തിനാണ് ഡല്‍ഹിയില്‍ പോയി കണ്ടത്. ഫെബ്രുവരി 28നാണ് കോടിയേരി ജസ്റ്റീസ് ഹാറൂണിനെ കണ്ടത്. മെയ് 25നാണ് ഹാറൂണിന്റെ മകളുടെ വിവാഹം. അതിന് ക്ഷണക്കത്തു വാങ്ങാനാണ് താന്‍ ജസ്റ്റീസിന്റെ മുറിയില്‍ എത്തിയതെന്നാണ് കോടിയേരിയുടെ വിശദീകരണം.
എന്നാല്‍ മാധ്യമങ്ങളില്‍ ഇരുവരും കൂടിയുളള ചിത്രങ്ങളില്‍ ഇരുവരുടേയും കൈകളില്‍ കല്യാണക്കുറി കാണാനില്ല. 85 ദിവസം കഴിഞ്ഞുനടക്കുന്ന കല്ല്യാണത്തിന് ഇത്ര നേരത്തെ ക്ഷണിച്ചോ? അതും ഡല്‍ഹിയില്‍ വച്ച്? കാഞ്ഞിരപ്പള്ളിയിലും തലശേരിയിലുമുള്ള ഇരുവര്‍ക്കും ഇവിടെവച്ച് കല്യാണം ക്ഷണിക്കാമായിരുന്നിട്ടും എന്തിന് കേരളാ ഹൗസിലെത്തി വിവാഹം ക്ഷണിച്ചു. അന്‍പത് കിലോമീറ്റര്‍ സഞ്ചരിച്ചാലും ഇരുവര്‍ക്കും കാണാവുന്നതേയുള്ളു. ജനങ്ങളിലുണ്ടായിട്ടുള്ള സംശയങ്ങള്‍ ദുരീകരിക്കേണ്ടത് കോടിയേറിതന്നെയാണെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കി.
അന്ന് കേരളാ ഹൗസിലുണ്ടായിരുന്ന പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനേയും പിണറായി വിജയനേയും അദ്ദേഹം വിവാഹത്തിന് ക്ഷണിച്ചില്ലല്ലോയെന്നും തിരുവഞ്ചൂര്‍ കൂട്ടിചേര്‍ത്തു. ടി.പി.വധക്കേസില്‍ പ്രാഥമിക അന്വേഷണംപോലും നടത്താതെ കേസ് ഏറ്റെടുക്കില്ലെന്നു പറയുവാന്‍ സി.ബി.ഐ.ക്ക് കഴിയില്ലെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഇത് കുറ്റക്കാരെ സഹായിക്കുവാനേ കഴിയു. കേരളാ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ടി.പി.വധക്കേസ് അന്വേഷിക്കുവാന്‍ സി.ബി.ഐ.യോട് ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞാല്‍ കേസ് സി.ബി.ഐ. ഏറ്റെടുത്തേ പറ്റു. അന്വേഷിക്കുവാന്‍ പറ്റില്ലെന്നു പറയുവാന്‍ അവര്‍ക്ക് സാധിക്കുകയില്ല. ടി.പി.വധക്കേസില്‍ 136 പ്രതികളെ അറസ്റ്റ്‌ചെയ്തു. ഏഴു പേര്‍ കുറ്റം ചെയ്തവര്‍. ഗൂഢാലോചന നടത്തിയവരും പ്രതികളെ രക്ഷിക്കുവാന്‍ ശ്രമിച്ചവരുമാണ് മറ്റുള്ളവര്‍. എല്ലാവര്‍ക്കും കുറ്റപത്രം നല്കി. മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്ത് റിമാന്‍ഡിലയച്ചിരുന്നു. യാതൊരു മുന്‍വിധികളുമില്ലാതെയാണ് കാര്യങ്ങള്‍ നീങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.